ചാന്ദ്രദിന ശില്പ ശാല: -
ചേളന്നൂർ :-ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രം ലക്ഷ്യയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചാന്ദ്രദിന ശില്പശാല എൻ. ഐ .ടി . ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. റാം അജോർ മൗര്യ ഉദ്ഘാടനം ചെയ്തു.പത്മനാഭൻ മാസ്റ്റർ ആവള കുട്ടികൾക്ക് ക്ലാസെടുത്തു. ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന എൺപതോളം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻകണ്ടി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീന ചെറുവത്ത്, ജോസ്നഎസ്.വി കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ :യുകെ അബ്ദുൽ നാസർ , ഷജിൽ യു.കെ, രജിത കെ എന്നിവർ സംസാരിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സർജാസ് സ്വാഗതവും ലക്ഷ്യ കോഡിനേറ്റർ കെ. മോഹനൻ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍