മാലിന്യമുക്ത നവകേരളം  ക്യാമ്പയിൻ 2024-2025 ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ച് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് .


ചേളന്നൂർ ബ്ലോക്കിൽ മാലിന്യമുക്ത നവകേരളം  ക്യാമ്പയിൻ 2024-25 ബ്ലോക്ക് തല ശില്പശാല കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി സുനിൽകുമാർ  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻകണ്ടി അദ്ധ്യക്ഷത വഹിക്കുകയും ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ അഭിനേഷ്കുമാർ കെ സ്വാഗതം ആശംസിക്കുകയും ചെയ്തു. അസിസ്റ്റൻ്റ് ഡയറക്ടർ LSGD രവികുമാർ ശിൽപശാലയുടെ പ്രാധാന്യവും, ശുചിത്വമിഷൻ കോർഡിനേറ്റർ ഗൗതമൻ  KAS മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2024- 25 നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ രാധാകൃഷ്ണൻ മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട് 2024-25 ൽ പഞ്ചായത്ത് തലത്തിൽ പുതിയ പ്രൊജക്ട് ഏറ്റെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചു. ബ്ലോക്ക് ജി ഇ ഒ ശൈമ ശിൽപശാല വിശദീകരിക്കുകയും ജോയിൻറ് ബി ഡി ഒ അഭിനേഷ് കുമാർ, ഹരിത കേരളം മിഷൻ ആർ.പി ജസ്‌ലിൻ, ശുചിത്വമിഷൻ ആർ പി റിഷ എന്നിവർ അവതരണം നടത്തുകയും ചെയ്തു. പഞ്ചായത്ത് തല ശുചിത്വ പദ്ധതികളുടെ അവതരണവും, 2024-25 ആക്ഷൻ പ്ലാൻ തയ്യാറാക്കാനുള്ള ഗ്രൂപ്പ് ചർച്ചയും , കർമ്മ പദ്ധത അവതരണവും നടത്തി. ബ്ലോക്ക് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ , മറ്റു ജനപ്രതിനിധികൾ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി , അസിസ്റ്റന്റ് സെക്രട്ടറി, ജെ എസ് , വി ഇ ഒ , എച്ച് ഐ , ഹരിത കർമ്മസേന അംഗങ്ങൾ , ബ്ലോക്ക് ആർ പി മാർ എന്നിവരടക്കം 90 പേർ പങ്കെടുത്തു .