പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു :-                                                                                                              


ഉദ്യോഗാര്‍ത്ഥികളേ സ്വാഗതം ചെയ്ത് കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (പി.​എ​സ്.​സി). വിവിധ കാറ്റഗറിയിൽ അപേക്ഷ ക്ഷണിച്ചു. ആ​ഗ​സ്റ്റ് 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, അ​റ്റ​ൻ​ഡ​ർ, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.


കാ​റ്റ​ഗ​റി ന​മ്പ​ർ 188 മു​ത​ൽ 231/2024 വ​രെ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം ജൂ​ലൈ 15ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in/notifications ലി​ങ്കി​ലും ല​ഭ്യ​മാ​ണ്.


ത​സ്തി​ക​ക​ൾ ചു​വ​ടെ:


ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ് (സം​സ്ഥാ​ന​ത​ലം): അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ-​കാ​ർ​ഡി​യോ​ള​ജി, എ​ൻ​ഡോ​ക്രി​നോ​ള​ജി (മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം), സി​സ്റ്റം മാ​നേ​ജ​ർ (സ​ർ​വ​ക​ലാ​ശാ​ല​ക​ൾ), ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ (കെ.​എ​സ്.​ഇ.​ബി), ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ/​അ​ന​ലി​സ്റ്റ്, ഓ​പ​റേ​റ്റ​ർ (ജ​ല അ​തോ​റി​റ്റി), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് 2 (ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്), ട്രേ​ഡ്സ്മാ​ൻ-​ട​ർ​ണി​ങ് (സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം), ഇ​ല​ക്ട്രീ​ഷ്യ​ൻ (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ), മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ​ർ (ക​യ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ), അ​റ്റ​ൻ​ഡ​ർ (കെ.​എ​സ്.​ഐ.​ഡി.​സി)