*പൊതുവിദ്യാഭ്യാസ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കണം - മാനേജേഴ്സ് അസോസിയേഷൻ*

➖➖➖➖➖➖➖➖➖➖

കോഴിക്കോട് : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ വർഷങ്ങളായി തീരുമാനമാവാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ ജില്ലാതലത്തിൽ അദാലത്ത് നടത്തി തീർപ്പണമെന്നും അകാരണമായി ഫയലുകൾ തടഞ്ഞു വെക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും സർക്കാരിൽ നിന്നും മാനേജർമാർക്ക് ലഭിക്കുന്ന മെയ്ന്റനൻസ് ഗ്രാൻഡ് ലഭ്യമാക്കണമെന്നും എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ  കോഴിക്കോട് ജില്ലാ സ്പെഷ്യൽ കൺവൻഷൻ (മാനേജേഴ്സ് മീറ്റ് ) ആവശ്യപ്പെട്ടു.

അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന യോഗം

സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പൂമംഗലം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി പി രാജീവൻ കച്ചേരി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ രക്ഷാധികാരി ഭാസ്കരൻ മാസ്റ്റർ സംസ്ഥാന കമ്മിറ്റി അംഗം  പി കെ അൻവർ , ജില്ലാ ട്രഷറർ സബീലുദീൻ , അഭിലാഷ് പാലാഞ്ചേരി , പി ഡി ഹുസ്സൈൻ കുട്ടി ഹാജി ,അബ്ദുല്ല മേലടി , ഹനീഫ , രാജേഷ് , തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ: എയ്ഡഡ് സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ മാനേജേഴ്സ് മീറ്റ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു