എന്താണ് നിപ വൈറസ്?
ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന RNA വൈറസ് ആണ് നിപ. 1999 ൽ മലേഷ്യയിലെയും, സിംഗപ്പൂരിലെയും പന്നി വളർത്തുകാരിലായിരുന്നു ആദ്യ വൈറസ് ബാധ. നിപ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല. ആളുടെ പ്രതിരോധശേഷി, വൈറസിന്റെ അളവ് എന്നിവ അനുസരിച്ചായിരിക്കും രോഗ ബാധ
*ലക്ഷണങ്ങൾ*
• പനി
• ചുമ
• ഛർദി
• ക്ഷീണം
• തലവേദന
• ശരീരവേദന
• വയറുവേദന
• ബോധക്ഷയം
• കാഴ്ച മങ്ങൽ
*പകരുന്നതെങ്ങനെ?*
• വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ, പന്നികളിൽ നിന്നോ പകരും
• മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരും
• വവ്വാൽ കടിച്ച പഴങ്ങളും, വവ്വാലുകളുടെ കാഷ്ടം കലർന്ന വെള്ളവും രോഗം വരുത്തും
*പ്രതിരോധം*
• മാസ്ക് ഉപയോഗിക്കുക
• കൈ നന്നായി സോപ്പ് / ഹാൻഡ്‌വാഷ് ഉപയോഗിച്ചു കഴുകുക
• പഴങ്ങളും, പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
• പക്ഷികളോ, മൃഗങ്ങളോ കടിച്ചവ പൂർണമായും ഒഴിവാക്കുക
• തിളപ്പിച്ചാറിയ വെള്ളവും, ചൂടുള്ള ഭക്ഷണവും മാത്രം കഴിക്കുക
• കിണറുകളിലും, ടാങ്കുകളിലും വല സ്ഥാപിക്കുക


0 അഭിപ്രായങ്ങള്‍