ചത്ത ഇറച്ചി കോഴിയെ വിറ്റു അണ്ടിക്കോട് കോഴി കട അടച്ചുപൂട്ടി :-


  28.08.2024


 അത്തോളി : ചത്ത കോഴിയുടെ ഇറച്ചി വിറ്റതിന് അണ്ടിക്കോട്ടെ കട അടച്ചുപൂട്ടി. ഇന്നലെ വൈകിട്ട് ആറോടെയാണു സംഭ വം. കടയിൽ നിന്നു വാങ്ങിക്കൊണ്ടുപോയ ഇറച്ചിക്ക് ദുർഗന്ധം ഉണ്ടായതിനെ തുടർന്നാണു പരിശോധിച്ചത്.

എലത്തൂർ പൊലീസും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കടയിൽ നിന്നു ചത്ത കോഴികളെ പിടികൂടി. കടയിൽ അസഹ്യമായ ദുർഗന്ധവുമുണ്ട്. വില കുറച്ചാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. അതിഥിത്തൊഴിലാളികളാണു കടയിലെ ജീവനക്കാർ. മോശമായ രീതിയിൽ കച്ചവടം നടത്തുന്ന സി പി ആർ ചിക്കൻ കടയ്ക്ക് ഇനി ലൈസൻസ് നൽകില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള പറഞ്ഞു