നരിക്കുനിയിൽ സാമൂഹ്യ വിരുദ്ധ ശല്യം ,ലോട്ടറിക്കട കത്തിച്ചു :-

നരിക്കുനി: -നരിക്കുനി ബസ് സ്റ്റാൻ്റിൽ സാമൂഹ്യ വിരുദ്ധർ ലോട്ടറിക്കട കത്തിച്ചു ,കാരുണ്യ ലോട്ടറി ഏജൻസി കടയാണ് കത്തിച്ചത് ,എടത്തിൽ ഒ പി സുനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് ,ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത് ,നരിക്കുനി ഫയർ ഫോഴ്സ് വന്ന് തീ അണച്ചത് കൊണ്ടും ,KSEB വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കൊണ്ടും വൻ അപകടം ഒഴിവായി ,ലോട്ടറിക്കട കൂടാതെ തൊട്ടടുത്ത കൂൾബാറിനും ,തുണി ഷോപ്പിനും കേടുപാടുകൾ സംഭവിച്ചു ,കൂൾബാറിലെ ഗ്ലാസ് തട്ടുകളും ,അതിലുണ്ടായിരുന്ന ജ്യൂസുകളും ,കുപ്പി വെള്ളങ്ങളും കത്തിച്ചാമ്പലായി ,കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ് ,