വയോജനങ്ങൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരം ഒരുക്കണം:

നരിക്കുനി: -വയോജനങ്ങൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരം ഒരുക്കി

 മുതിർന്ന പൗരന്മാരോടുള്ള നമ്മുടെ സമീപനത്തിന്റെ കാപട്യവും ഇരട്ടത്താപ്പും സർവ്വോപരി അവഗണനയും നീക്കി കളയുകയും  ആരോഗ്യപരമായും സുഖമായും ശിഷ്ടകാലം ജീവിതം നയിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ കൂടുതൽ കാര്യക്ഷമമായി ഉണ്ടാവണമെന്നും മുതിർന്ന പൗരന്മാർക്ക് സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും പൂർണ്ണ പരിരക്ഷയും സുരക്ഷയും ഉറപ്പുവരുത്തണമെന്നും  നരിക്കുനിയിൽ ചേർന്ന സീനിയർ സിറ്റിസൺ വെൽഫെയർ

 അസോസിയേഷൻ കക്കോടി മേഖലാ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

 മേഖലാ പ്രസിഡണ്ട് മക്കഡോൽ ഗോപാലൻ അധ്യക്ഷത വഹിച്ചു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു, ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന വിഷയം അവതരിപ്പിച്ച ഡോക്ടർ വാസു കടാംന്തോട് ക്ലാസ് എടുത്തു ,പഞ്ചായത്ത് പ്രസിഡണ്ട്

 ജൗഹർ പൂമംഗലം, വി .വിശ്നാഥൻ. എം സുധാകരൻ മാസ്റ്റർ ,കെ കെ സി പിള്ള ,പി പി ശിഹാന രാരപ്പൻകണ്ടി ,സിപി ലൈല .സി മോഹനൻ, ബാലകൃഷ്ണൻ, ഒ. മുഹമ്മദ് ,ടി.കെ. അബ്ദുറഹിമാൻഎന്നിവർ സംസാരിച്ചു .

ഫോട്ടോ:നരിക്കുനിയിൽ ചേർന്ന സീനിയർ സിറ്റിസൺ വെൽഫെയർ

 അസോസിയേഷൻ കക്കോടി മേഖലാ കൺവെൻഷൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ,

.