നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകള്‍ക്കകം കണ്ടെത്തും; ഇത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ മൊബൈല്‍ ഡിറ്റക്ടീവ് :-


  22.08.2024


 കോഴിക്കോട് :  കോഴിക്കോട് ഭാഗത്ത് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്യുബോള്‍ പലരും ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട്.


കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷൻ. ഇവിടുത്തെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശ്രീജേഷ് കാണാതായ ഏത് ഫോണും മണിക്കൂറുകള്‍ക്കകം കണ്ടെത്തി നല്‍കുന്നതില്‍ വിദഗ്ധനാണ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍നിന്ന് കോഴിക്കോട് ബീച്ചിലെത്തിയ സ്ത്രീയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു. അവര്‍ ടൗണ്‍സ്റ്റേഷനില്‍ ഓടിയെത്തി. ഫോണ്‍ നഷപെട്ടത് ബീച്ചില്‍ ആണെന്ന് മാത്രമേ അറിയൂ. ഒട്ടും വൈകിയില്ല, ശ്രീജേഷ് ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തു. ഒടുവില്‍ മണലില്‍ പൂഴ്ന്ന് കിടന്ന ഫോണ്‍ കണ്ടെത്തി.


"അവരുടെ മുഖത്തെ സന്തോഷം ഞാനൊരിക്കലും മറക്കില്ല. ഫോണുമായി നമുക്കെല്ലാവര്‍ക്കും ആത്മബന്ധമില്ലേ. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടവരുടെ മുഖം കാണുബോള്‍ വിഷമമാണ്. അതുകൊണ്ട് ഫോണ്‍ നഷ്ടപ്പെട്ട് ആര് സ്റ്റേഷനിലെത്തിയാലും അതിനുപുറകെ ഞാന്‍ പോകും…" -ശ്രീജേഷ് പറയുന്നു. നഷ്ടപ്പെട്ട ഏത് ഫോണും മണിക്കൂറുകള്‍ക്കകം ശ്രീജേഷ് കണ്ടെത്തും. 2023-ല്‍ 200-നടുത്ത് ഫോണുകളാണ് ശ്രീജേഷ് കണ്ടെത്തിനല്‍കിയത്.

തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനായി അദ്ദേഹം മുന്നിലുണ്ട്. പോലീസിന്റെ 'ഐ കോപ്‌സ്' സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതാണെങ്കില്‍ സെന്‍ട്രല്‍ എക്യുപ്മെന്റ് ഇന്‍ഫര്‍മേഷന്‍ രജിസ്റ്റര്‍ വഴിയേ കണ്ടെത്താനാവൂ. ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുമെങ്കിലും പോലീസ് സ്റ്റേഷന്‍ വഴിയാണെങ്കില്‍ ഒ.ടി.പി.യുടെ ആവശ്യം വരില്ല. കോയമ്പത്തൂര്‍വരെ പോയി ശ്രീജേഷ് ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.


ഫോണുകള്‍ കാണാതാകുന്നതുമായി ബന്ധപ്പെട്ട് ടൗണ്‍ സ്റ്റേഷനില്‍ ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ പരാതികള്‍ കിട്ടുന്നുണ്ട്. ഇതില്‍ മോഷണം പോകുന്നതുമുണ്ട്. "പരാതിക്കാരെ കണ്ടാലറിയാം, അവര്‍ക്ക് സൈറ്റിലൊന്നും കയറി പരിശോധിക്കാനറിയില്ലെന്ന്. അവരുടെകൂടെ നില്‍ക്കണ്ടേ. പോയി നാളെ വരൂ എന്ന് പറയാറില്ല. മരിച്ചുപോയ ആങ്ങള വാങ്ങിച്ചുകൊടുത്ത ഫോണ്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുണ്ട്. ഒരു ദിവസംകൊണ്ട് അവരുടെ ഫോണ്‍ കണ്ടെത്താനായില്ല. അതെങ്ങനെയെങ്കിലും കണ്ടെത്തണം…" -