'
പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യം വിതറി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ പ്രതിഷേധം. കാക്കൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ശൈലേഷ് ആണ് വേറിട്ട പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു വാർഡിലെ മാലിന്യം ശൈലേഷ് പ്രതിനിധാനം ചെയ്യുന്ന ഏഴാം വാർഡിലെ പുന്നശ്ശേരി എന്ന സ്ഥലത്ത് ആരോ കൊണ്ടിടുകയായിരുന്നു. ഇത് നീക്കം ചെയ്യണമെന്നും പ്രസ്തുത മാലിന്യ കൂട്ടത്തിൽ നിന്ന് ലഭിച്ച വീട്ട് അഡ്രസ്സിലെ ആളുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ഉള്ള ശൈലേഷ് ന്റെ ആവശ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പരിഗണിക്കാതിരുന്നതാണ് ശൈലേഷ് നെ പ്രകോപിതനാക്കിയത്. ഏതായാലും ഇടതുപക്ഷം ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷത്തിന്റെ തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ മാലിന്യം വലിച്ചെറിഞ് പ്രതിഷേധിച്ചത് കൗതുകത്തോടെ കാണുകയാണ് നാട്ടുകാർ
0 അഭിപ്രായങ്ങള്‍