എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ കാരണം വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾക്ക് രാഷ്ട്രീയ യുവജനതാദൾ എലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ളം വിതരണം ചെയ്തു. പൂനൂർ പുഴ താഴ്ന്ന പ്രദേശങ്ങളിലേക്ക് കരകവിഞ്ഞൊഴുകി വീടുകളിലും പറമ്പിലും വെള്ളം കയറി നിരവധി കുടുംബങ്ങൾ വലിയ പ്രയാസത്തിലായിരുന്നു. കിണർ വെള്ളം ശുദ്ധീകരിക്കുന്നത് വരെ ഇവർ വെള്ളത്തിൻറെ കാര്യത്തിൽ വലിയ പ്രയാസത്തിലാണ്.ആർവൈജെഡിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടിവെള്ള വിതരണം വെള്ളപ്പൊക്കം കാരണം ദുരിതത്തിൽ ആയ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആർ ജെ ഡി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറിയുമായ കെ.സർജാസ് രാഷ്ട്രീയ യുവജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് ലാൽപ്രസാദ് ആർ.കെ ,രാഷ്ട്രീയ യുവജനത ദൾ എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം എംപി നിഖിൽ എന്നിവർ നേതൃത്വം നൽകി


0 അഭിപ്രായങ്ങള്‍