നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പാവു പൊയിൽ താഴം റോഡിൽ  കണ്ടൻപീടികയ്ക്ക് സമീപം റോഡിൽ ഗർത്തം രൂപപ്പെട്ടു ,കണ്ടൻ പീടികയിൽ നിന്നും കെ എസ് ഇ ബി യ്ക്ക് സമീപമെത്തുന്ന റോഡാണിത് , ഈ റോഡിൽ അപകട ഭീഷണിയുയർത്തി റോഡിൽ വിള്ളലും, വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. കഴിഞ്ഞദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് ഈ സാഹചര്യത്തിനിടയാക്കിയത്.



റോഡ് അടച്ചുവെന്ന താൽക്കാലിക മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബോർഡ് മാറ്റിവെച്ച് പലയാളുകളും വാഹനങ്ങൾ ഓടിച്ച് പോവുന്നുമുണ്ട്. അപകടം ക്ഷണിച്ച് വരുത്താൻ ഇത് കാരണമായേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.