*ദേശീയ വടം വലി മത്സരത്തിൽ ജേതാക്കളായ കേരളാടീമിന് സ്വീകരണം നൽകി*

-------------------------------

കോഴിക്കോട് :-ആഗ്രയിൽ വെച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ ജേതാക്കളായ കേരളാ ടീം അംഗങ്ങൾക്ക് ചക്കാലക്കൽ എച്ച് എസ്‌ എസ്‌ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളായ കെ ടി മുഹമ്മദ് ഫർഹാൻ , മുഹമ്മദ് അഫ്സൽ , മാനിപുരം എ യു പി സ്‌കൂളിലെ മുഹമ്മദ് ആദിഷ് 

എന്നിവരാണ് ഒന്നാം സ്ഥാനം നേടിയ കേരളാ ടീമിൽ അംഗങ്ങളായിരുന്നത്. കൊടുവള്ളി നഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്‌റഫ് ബാവ , ഇ അനൂപ് , കെ സതി , പി കെ അൻവർ ,നവനീത് മോഹൻ ,പി മുഹമ്മദ് ആഷിക് ,മുഹമ്മദ് ഫാരിസ്‌ ,ജിജീഷ് ,ദീപേഷ് , ജസ്ന ,രാജേഷ് ,പി എം ലിനീഷ് , റാബിയ എന്നിവർ സംബന്ധിച്ചു*


*ഫോട്ടോ :-ദേശീയ വടം വലി മത്സരത്തിൽ ജേതാക്കളായ കേരളാ ടീം അംഗങ്ങൾക്ക് ചക്കാലക്കൽ എച്ച് എസ്‌ എസ്‌ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ*