മെഡിക്കല്‍ ക്യാമ്പ് നടത്തി


നരിക്കുനി | പുല്ലാളൂര്‍ തച്ചൂര്‍  താഴം സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി സ്റ്റാര്‍ കെയര്‍ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തി. എസ് വൈ എസ് ജില്ലാ സാന്ത്വനം ചെയര്‍മാന്‍ പി വി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. സി അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മെഡിസിന്‍, ദന്തല്‍ വിഭാഗങ്ങളിലാണ് ക്യാമ്പ് നടന്നത്. 

വാര്‍ഡ് മെമ്പര്‍ സിറാജ് ചെറുവലത്ത്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി പങ്കജാക്ഷന്‍, രാമചന്ദ്രന്‍, ഡോ. നവജീവ്, പി പി ശറഫുദ്ദീന്‍, മുഹമ്മദ് പുല്ലാളൂര്‍ പ്രസംഗിച്ചു. ഡോ. ചാന്ദ്ര, ഡോ. നിഷ നേതൃത്വം നല്‍കി. 


ഫോട്ടോ


പുല്ലാളൂര്‍ തച്ചൂര്‍താഴത്ത് സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് എസ് വൈ എസ് ജില്ലാ സാന്ത്വനം ചെയര്‍മാന്‍ പി വി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്യുന്നു.