ഇന്ന് ശ്രീകൃഷ്ണ ജയന്തി, നാടും നഗരവും അമ്പാടിയായി :-



 കുഞ്ഞു കൈകളിൽ ഓടക്കുഴലുമായി വാർമുടിക്കെട്ടിൽ മയിൽപ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കി. അമ്പാടിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളിൽ ആനന്ദക്കാഴ്ചയൊരുക്കി.. വർണ്ണശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ നടന്നത്.


ബാലഗോകുലം ജില്ലയിൽ ആയിരം ശോഭായാത്രകളാണ് സംഘടിപ്പിച്ചത്.  പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന 'പുണ്യമീ മണ്ണ്; പവിത്രമീ ജന്മം' എന്നതാണ് ശ്രീകൃഷ്ണ ജയന്തി സന്ദേശം.