കാത്തിരിപ്പ് വിഫലം;വയനാട് ദുരന്തത്തിൽ അകപ്പെട്ട  ജൂഹി മോളുടെ മൃതദേഹം കണ്ടെത്തി :-


02-08-2024

പന്നൂർ: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ മൂന്നു വയസുകാരി ജൂഹി മോളുടെ മൃതദേഹം കണ്ടെത്തി.

ചുരൽമലയിലെ ഉരുൾപൊട്ടലിലാണ് അവളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ  കാണാതായത്.

 പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗ ഷിബയുടെയും ഇളയമകളാണ് ജൂഹി. നൗഷിബയുടെ പിതാവ്  എം.എസ്. യൂസുഫും, ഭാര്യ ഫാത്തിമയും പന്നൂരിലെ വീട്ടിലെ ത്തിയിരുന്നു. ഇവിടെനിന്ന് ജൂഹി, ഇ വർക്കൊപ്പം അഞ്ചുദിവസംമുമ്പ് ചൂ രൽമലയിലുള്ള മാതൃസഹോദരി റു ക്സാനയുടെ വീട്ടിലേക്ക് പോയതാണ്. ഇവിടെ സന്തോഷങ്ങൾ പങ്കിട്ട് വീ ട്ടുകാർക്കൊപ്പം കിടന്നുറങ്ങിയതായി രുന്നു ജൂഹി,യൂസഫ് (57), ഭാര്യ ഫാത്തിമ (55), മകൾ റുക്‌സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരും ദുരന്തത്തിൽപെടുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ഏഴുപേ രെയും കാണാതായി. ഇവർ താമസിച്ച വീട് നിന്ന സ്ഥലം തിരിച്ചറിയാനാ വാത്തവിധം ഒലിച്ചുപോയി.