വയനാട്ടിൽ മൺകൂനകളായി മാറിയ വീടുകളേയും ആ വീടുകളിലെ മനുഷ്യരേയും   കണ്ടെത്തുന്നതിൽ  KSEBL ൻ്റെ orumanet Software ഒരു വലിയ വഴികാട്ടിയായി മാറുന്നു..


 ഒരുമ നെറ്റിൽ നിന്നും ട്രാൻസ്ഫോർമർ പ്രകാരമുള്ള പോസ്റ്റ് നമ്പറടക്കമുള്ള  ഉപഭോക്താക്കളുടെ ലിസ്റ്റും അവരുടെ ലൊക്കേഷൻ കോഡിനേറ്റ്സും ലഭിക്കുന്ന വിവരം വയനാട് ജില്ല കളക്ടറെ മണ്ണാർക്കാട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുകയും അതു പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഒരു ട്രാൻസ്‌ഫോർമറുകളുടെ വിവരം ശേഖരിച്ചു എല്ലാ ഉപഭോക്താക്കളുടെ അഡ്രസ്സും ലൊക്കേഷനും വയനാട് കളക്റ്റർക്കു അയച്ചുകൊടുക്കുകയും ഇന്നലെ ചെയ്തിരുന്നു. 

ഇന്നലെ 5 മണിക്കൂറിലേറെ സമയമെടുത്ത് ഒരു ട്രാൻസ്‌ഫോർമറിന്റെ ഡാറ്റ എടുത്ത് കൊടുത്തപ്പോൾ അത് വളരെ ഉപകാരപ്രദമായിരുന്നു എന്നും മറ്റുള്ളവ കൂടി കിട്ടിയാൽ നന്നായിരുന്നുവെന്നും ഇന്ന് കളക്ടറേറ്റിൽ നിന്നും ആവശ്യപ്പെടുകയും ഡാറ്റ എൻട്രിക്ക് വേണ്ടി ഒരാളെ ഏർപ്പാട് ചെയ്യുകയും ചെയ്തു.ഇത്രയും കൃത്യമായ ഡാറ്റ മറ്റേതൊരു ഗവണ്മെന്റ് ഡിപ്പാർട്മെന്റിന്റെയും പക്കൽ ഉണ്ടാകുവാൻ സാധ്യതയില്ല. 

      ഒരു പ്രദേശത്തെ മുഴുവൻ വീടുകളും തിരിച്ചറിയാത്ത വിധം മൺ കൂനകളായി മാറിയ സ്ഥലത്തെ കൃത്യമായ ഐഡന്റിഫിക്കേഷന്  ഒരുമാനെറ്റിലെ ഡേറ്റ ഉപകാരപ്രദമായി.