വനം വകുപ്പില്‍ വാച്ചര്‍; കേരള പി.എസ്.സി വിജ്ഞാപനമെത്തി; ഇപ്പോള്‍ അപേക്ഷിക്കാം :-

കോഴിക്കോട് ജില്ല


കേരള പി.എസ്.സി മുഖേന കേരള വനം വകുപ്പിലേക്ക് ഫോറസ്റ്റ് വാച്ചര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14. ,


തസ്തിക& ഒഴിവ്

കേരള വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍.

കാറ്റഗറി നമ്പര്‍: 206/2024

ആകെയുള്ള 1 ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.



ശമ്പളം




തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.




പ്രായപരിധി




18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.



യോഗ്യത



കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും, സാക്ഷരരുമായ പുരുഷന്‍മാരായിരിക്കണം. 



ശ്രദ്ധിക്കുക



വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗ ആദിവാസികളില്‍ നിന്ന് നേരിട്ട് നടത്തുന്ന നിയമനമാണിത്. അല്ലാത്തവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കില്ല. ഇതിന് പുറമെ വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാന്‍ അര്‍ഹരല്ല.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോറസ്റ്റ് സ്‌കൂളിലോ/ ട്രെയിനിങ് സെന്ററിലോ മൂന്ന് മാസത്തെ പരിശീലനം നല്‍കുന്നതാണ്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അവിവാഹിതരായ അമ്മമാരുടെ മക്കള്‍ക്കും, വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും ക്രമപ്രകാരം മുന്‍ഗണന നല്‍കുന്നതാണ്.



അപേക്ഷ



യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയെന്ന് ഉറപ്പ് വരുത്തണം.