ചെന്നൈയിൽ വാഹനപകടത്തിൽ മടവൂർ സിഎം മഖാം സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു :- 09.09.2024
മടവൂർ : ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ കാർ ഡ്രൈവർ മടവൂർ സി.എം മഖാം സ്വദേശി തെച്ചൻകുന്നുമ്മൽ അനസ് (29) മരണപ്പെട്ടു: ഭാര്യ: ഫാത്തിമ നസ്റിൻ, മക്കൾ:അമാന ഫാത്തിമ, തെൻഹ ഫാത്തിമ, പിതാവ് മുഹമ്മദലി, മാതാവ്: റഹ്മത്ത് , മയ്യത്ത് നമസ്കാരം പിന്നീട്, ഇന്നലെ നടന്ന അപകടത്തിൽ
ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കൾ സായ് മോനിഷ (നാല്) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ഉഷാറാണിയുടെ ഭർത്താവ് ജയവേലിനെയും (52) സായ് മോനിഷയുടെ ഇരട്ട സഹോദരൻ സായി മോഹിതിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ വാഹനം പരിശോധിക്കുകയും കാറിനുള്ളിൽ യാത്രക്കാരെ കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു.
അപകടത്തിൻ്റെ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റ ജയദേവും മകനും അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. റെഡ് ഹിൽസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് (ടിഐഡബ്ല്യു) കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


0 അഭിപ്രായങ്ങള്‍