യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍ :-  


 15.09.2024


 പേരാമ്പ്ര : അഞ്ചാം പീടികയില്‍ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍.

അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണൻ്റെ മകള്‍ ഗ്രീഷ്മ (36) യും മൂന്നു മാസം പ്രായമുള്ള പെണ്‍ കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടത്. 


വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ഇരുവരെയും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 


ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു എന്ന് കരുതുന്നു. 

വിവാഹ കഴിഞ്ഞ് ഏറെ വർഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോവാനൊരുങ്ങവെയാണ് സംഭവം. 

കുഞ്ഞിനെ നാട്ടുകാരാണ് പുറത്തെടുത്തത് ഗ്രീഷ്മയെ പേരാമ്പ്രയിൽ നിന്നെത്തിയ അനിരക്ഷാസേനയാണ് പുറത്തെടുത്തത്. 

ഇരുവരെയും മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കൊയിലാണ്ടി ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. 


പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു , മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭർത്താവ്.