അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി -
19.09.2024
കാക്കൂർ: -കാക്കൂരില്‍ പിസി പാലം റോഡില്‍ വാടകമുറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നന്മണ്ട ചീക്കിലോട് സ്വദേശി കുളങ്ങര അരവിന്ദാക്ഷന്‍( 55)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. റോഡിലേക്ക് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. കാക്കൂര്‍ പോലീസ് സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.


0 അഭിപ്രായങ്ങള്‍