മയക്കു മരുന്ന് സംഘത്തിൻ്റെ കുത്തേറ്റ് പാറന്നൂർ സ്വദേശിക്ക് പരിക്ക് -
നരിക്കുനി : മയക്കു മരുന്ന് സംഘത്തിൻ്റെ അക്രമങ്ങളെ തടയാൻ ശ്രമിച്ച നരിക്കുനി പാറന്നൂർ സ്വദേശി തെക്കെ ചെനങ്ങര ടി സി ഷംവീലിനാണ് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റത്. തലക്ക് സാരമായി പരിക്ക് പറ്റിയതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
ബസ് ഡ്രൈവറായ ഷംവീൽ നരിക്കുനി കുമാരസാമി റോഡിലെ പാറന്നൂർ പെട്രോൾ പമ്പിൽ നിന്ന് തൻ്റെ വാഹനത്തിൽ ഇന്ധനം നിറച്ച് വരുമ്പോൾ പമ്പിന് സമീപമുള്ള റോഡിൽ വെച്ച് ഇന്നലെ രാത്രി ഒൻപത് മണിക്കാണ് സംഭവം നടന്നത്, സ്വബോധമില്ലാതെ നിയന്ത്രണ രഹിതമായി മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കൾ കാർ ഓടിച്ച് മറ്റു വാഹനങ്ങളെ തട്ടിച്ച് നിർത്താതെ പോയതുമായി ബന്ധപ്പെട്ട് കയ്യാങ്കളിയുണ്ടായതിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് ഷംവീലിനെ കുത്തിയത് ,
കാറിലുണ്ടായിരുന്നവർ മയക്കു മരുന്ന് വിതരണ സംഘത്തിലെ കരിയർമാരാണെന്ന് പറയപ്പെടുന്നു. എം ഡി എം എ അടക്കമുള്ള മാരക മയക്കുമരുന്ന് കൾ ഉണ്ടായതിനാലാണ് കാർ നിർത്താതെ പോയതെന്നും, 'കയ്യാങ്കളിക്കിടെ കാറിൽ നിന്ന് ഒരു പൊതി മാറ്റിയതായും സംഭവം കണ്ടു നിന്നവർ പറയുന്നുണ്ട്, പോലീസ് എത്തുമ്പോഴെക്കും യുവാക്കൾ രക്ഷപ്പെട്ടു,
KL 13 L 3178 നമ്പർ മാരുതി കാർ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് അന്വേഷിക്കുന്നുണ്ട് ,


0 അഭിപ്രായങ്ങള്‍