എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് പരുക്ക്:
| 2024 | സപ്തംബർ 16
കോഴിക്കോട്: ബൈപാസ് ബെവ്റജിനു സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു.
എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് 'സനാബിൽ' കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്.
ബെംഗളൂരു ക്രിസ്‌റ്റു ജയന്തി കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ്: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല. കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണൻ ചികിത്സയിലാണ്..


0 അഭിപ്രായങ്ങള്‍