വൈദ്യുതിപോസ്റ്റുകളിൽ ഇനി പരസ്യം പതിച്ചാൽ വിവരമറിയും; നിയമ നടപടിക്കൊരുങ്ങി കെഎസ്ഇബി


സെപ്റ്റംബർ 07, 2024



തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യമുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.


മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി വകുപ്പ് തലവൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കെഎസ്ഇബി വിവിധ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കർശനമായി നടപ്പിലാക്കാനാണ് ബിജു പ്രഭാകർ ഉത്തരവിട്ടത്.


കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി ബില്ലിൽ ശുചിത്വ സന്ദേശം ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓഫീസുകളിൽ നിന്ന് പരമാവധി ഒഴിവാക്കാനും നിർദ്ദേശം നൽകി.