എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 26 ന് :-


     24-10 -2024                            

                                                                                                      


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍  പേര് രജിസ്റ്റര്‍  ചെയ്തവർക്കായി ഒക്ടോബര്‍  26 ന് പകൽ 10-ന് *ലുലുമാള്‍  ഉള്‍പ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  ഒഴിവുകളിലേക്ക്  പ്ലസ് - ടു, ഡിഗ്രി., എം.ബി.എ (എച്ച്.ആര്‍) , ബി.ടെക്  (ഇലക്ട്രിക്കല്‍)* യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി  വിവിധ തസ്തികകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാൻ ബയോഡാറ്റ സഹിതം നേരിട്ട്  എംപ്ലോയബിലിറ്റി സെന്ററില്‍  എത്തണം. 250 രൂപ അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.  ഫോണ്‍ -  0495- 2370176.