പ്ലാസ്റ്റിക് കത്തിച്ചതിന് ഒരുലക്ഷം രൂപ പിഴയിട്ടു :-
ചാത്തമംഗലം : ഒഴിഞ്ഞപറമ്പിൽ രാത്രിയിൽ പ്ലാസ്റ്റിക് കവറടക്കമുള്ള മാലിന്യംകത്തിച്ചതിന് ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഒരുലക്ഷം രൂപപിഴയിട്ടു. കമ്പനിമുക്കിന് സമീപം തുമ്പശ്ശേരി എലത്തൂർ റോഡരികിലെ പറമ്പിലാണ് രാത്രിയിൽ പ്ലാസ്റ്റിക് മാലിന്യംതള്ളി തീയിട്ടത്.
ബുധനാഴ്ച രാവിലെ പുക ഉയരുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരം കത്തുന്നതുകണ്ടത്. ഉടനെ നാട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയും വിവരം പഞ്ചായത്തിലും പോലീസിലും അറിയിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യംതള്ളാൻ ഏൽപ്പിച്ചയാളെ കണ്ടെത്തിയത്.
ഇയാളെ വിളിച്ചുവരുത്തി പ്ലാസ്റ്റിക് കത്തിച്ച ചാരം ചാക്കിലാക്കി ഹരിതകർമസേനയ്ക്ക് കൈമാറാനും അതിൻ്റെ ചെലവ് നൽകാനും പ്ലാസ്റ്റിക് കത്തിച്ചതിന് ഒരുലക്ഷംരൂപ പിഴയടയ്ക്കാനും നിർദേശം നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. കുന്ദമംഗലം പോലീസും ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി.

0 അഭിപ്രായങ്ങള്‍