കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ഗിരീഷ് പി സി പാലത്തിനെ ആദരിച്ചു
പി സി പാലം എ യു പി സ്കൂളിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ഗിരീഷ് പി സി പാലത്തിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ അധ്യാപകനായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോങ്ങ് സർവ്വീസ് അവാർഡ് കരസ്ഥമാക്കിയ രവീന്ദ്രൻ മാഷിനെയും എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും എൽഎസ്എസ്, യു എസ് എസ് ജേതാക്കളെയും,വിവിധ സ്കോളർഷിപ് ജേതാക്കളെയും അനുമോദിച്ചു.ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഗിരീഷ് പി സി പാലം മുഖ്യ അതിഥിയായ സദസിൽ ഹെഡ്മാസ്റ്റർ ബിനോയ്. ടി ആർ സ്വാഗതം പറഞ്ഞു.കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സിജി കൊട്ടാരത്തിൽ അധ്യക്ഷനായി. വാർഡ് മെമ്പർ സിസി കൃഷ്ണൻ, മുഹമ്മദ് മാസ്റ്റർ,അനുഷ, സലിം കാഞ്ഞിരക്കണ്ടി എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രുതി ടീച്ചർ നന്ദി പറഞ്ഞു.
ഫോട്ടോ :-കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി പാലം എ യു പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഗിരീഷ് പി സി പാലത്തിനെ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അനുമോദിക്കുന്നു ,


0 അഭിപ്രായങ്ങള്‍