മടവൂർ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം 

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ച് കിട്ടിയ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള  പുതിയ കെട്ടിട നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് CPIM മടവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.


സി പി ഐ എം മടവൂർ ലോക്കൽ സമ്മേളനം 22/23 തിയ്യതികളിൽ അരങ്കിൽത്താഴത്ത് വച്ച് നടന്നു  സഖാവ് കെ ഭാസ്കരൻ നഗറിൽ പ്രതിനിധി സമ്മേളനം സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി അംഗം ഇസ്മായിൽ കുറുമ്പൊയിൽ  ഉൽഘാടനം ചെയ്തു, സമ്മേളനം 15 അംഗ ലോക്കൽ കമ്മറ്റിയെ ഐക്യഘണ്ഡേന തിരഞ്ഞെടുത്തു, ലോക്കൽ കമ്മററി സെക്രട്ടറിയായി സഖാവ് വിക്രമൻ മാസ്റ്ററെയും തിരഞ്ഞെടുത്തു.

മടവൂരിൽ നിന്നാരംഭിച്ച പൊതു പ്രകടനം അരങ്കിൽത്താഴത്ത് സമാപിച്ചു പൊതുയോഗം CPM ജില്ലാ കമ്മറ്റിയംഗം KN രാധാകൃഷ്ണൻ ഉത്ഘാടനം , സഖാക്കൾ ഇ അനൂപ്, പി കെ ഇ ചന്ദ്രൻ, എ പി നസ്തർ എന്നിവർ സംസാരിച്ചു സുഭദ്ര മണ്ണാരക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ എം ത്രിവിക്രമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.