തപാൽ ദിനത്തിൽ പോസ്റ്റാഫീസ് സന്ദർശിച്ച് എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
എരവന്നൂർ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ സമ്പ്രദായം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ , എരവന്നൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.കത്തെഴുത്തും മണിയോഡർ സമ്പ്രദായവുമെല്ലാം അപ്രത്യക്ഷമാകുന്ന ഇക്കാലത്ത് പോസ്റ്റൽ രീതിയും തപാൽ മുദ്രയും കവറുകളുമെല്ലാം കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.ജീവിതത്തിൽ ആദ്യമായി കുട്ടികളെല്ലാം പോസ്റ്റുകാർഡിൽ കത്തെഴുതി തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.
എരവന്നൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സുനിത സദാനന്ദൻ ,പോസ്റ്റുമാൻ മാനുക്കുട്ടൻ എന്നിവർ കുട്ടികൾക്ക് വിശദീകരണം നൽകി. സ്കൂൾ പ്രധാനധ്യാപകൻ നാസർ തെക്കെവളപ്പിൽ,ജമാലുദ്ദീൻ പോലൂർ, സഫനാസ്.പി, മുസ്‌ഫിറ.സി.ടി, സഫിയ ബദ്‌രി എന്നിവർ നേതൃത്വം നൽകി.




0 അഭിപ്രായങ്ങള്‍