മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി; കണ്ണൂരിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി :-


:25-10-2024


കണ്ണൂരിലെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതികള്‍ കൈക്കുഞ്ഞിന്റെ മാലപൊട്ടിച്ചു. മരുന്ന് വാങ്ങാനെന്ന വ്യാജേന യുവതിയുടെ സഹായി കടയിലുള്ളവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു. ഈ സമയം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്തേക്ക് നീങ്ങിനിന്ന് അതിസമര്‍ഥമായാണ് യുവതി മാലപൊട്ടിച്ചത്.