ഇടിമിന്നലിൽ നാശനഷ്ടം :-
06.10.2024
നന്മണ്ട: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ മഴയോടുകൂടിയ ഇടിമിന്നലിൽമാക്കോത്ത് മുക്ക് കുണ്ട്യാടത്ത് സുമതിയുടെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപറ്റി. ചുമർ വിണ്ടുകീറിയതിന് പുറമെ വയറിങ് പൂർണമായും കത്തിക്കരിഞ്ഞു. മെയിൻ സ്വിച്ച് ബോർഡും ഇടിമിന്നലിൽ തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത കുണ്ട്യാടത്ത് ശിവാനന്ദന്റെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.

0 അഭിപ്രായങ്ങള്‍