ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച്  കക്കോടി സ്വദേശിക്ക് ദാരുണാന്ത്യം :-


   14.10.2024

കക്കോടി :-

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു.  കക്കോടി സ്വദേശി കക്കോടിയിൽ  അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. മാന്യതാ ടെക്‌പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിൻ നസീർ. തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയിൽ വെച്ചായിരുന്നു അപകടം.,

മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി   മാതാവ്: ബൽക്കീസ്. സഹോദരങ്ങൾ: ജസ്‌ന നസീർ (ഓസ്ട്രേലിയ), സബ മുഹമ്മദ് (ദുബൈ), പരേതനായ ജിഷിൻ നസീർ. മയ്യത്ത് നമസ്കാരം (15/10/24) ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കക്കോടി മഹല്ല് ജുമഅത്തു പള്ളിയിൽ.