കൊടുവള്ളിയിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു; ഒരാൾ പിടിയിൽ:
കൊടുവള്ളി: കെ എസ് ഇ ബി യില്‍ നിന്ന് പണം അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. സംഭവത്തിൽ കൊടുവള്ളി സ്വദേശി സിദിഖ് എന്നയാളെ പൊലീസ് പിടികൂടി. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് അക്രമത്തിൽ പരിക്കേറ്റത്.

0 അഭിപ്രായങ്ങള്‍