സ്പന്ദനം നെൽകൃഷി ആരംഭിച്ചു


നരിക്കുനി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലും പരിസരപ്രദേശത്തുമായി  കാർഷിക ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന സ്പന്ദനം പദ്ധതിയുടെ ഭാഗമായി ഒമ്പതാം വാർഡിലെ കൽകുടുംബിൽ ഏകദേശം അഞ്ച് ഏക്കറയോളം തരിശ് വയൽ കൃഷി യോഗ്യമാക്കിയുള്ള നെൽകൃഷിക്ക് തുടക്കമായി.

വിത്തിടകൽ പരിപാടി നാടിൻ്റെ ഉത്സവമായി മാറി. സ്പന്ദനം ഭാരവാഹി റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ കന്നുകളെ ഉപയോഗിച്ച് കൊണ്ടുള്ള നിലം ഒരുക്കലും കന്നുതെളിയും ആർപ്പ് വിളികളും നാടിൻ്റെ പഴയ കാർഷിക സംസ്കാരം വിളിച്ചോതുന്നതായിരുന്നു.


നാട്ടിലും പരസരപ്രദേശത്തുമുള്ള കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടെ വൻ ജനാവലി ഈ ആഘോഷത്തിൽ പങ്ക് ചേർന്നു.നരിക്കുനി ഹയർ സെക്കൻഡറി സ്കൂളിലെ  എസ് പി സി വിദ്യാർത്ഥികളുടെ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി. ചെങ്ങോട്ട് പൊയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും ഈ ഉത്സവത്തിൽ  പങ്കുചേർന്നു


വിത്തിടൽ കർമ്മം ശ്രീമതി സീമ ബി ജെ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ (ആത്മ ) കോഴിക്കോട് നിർവഹിച്ചു. പൊതുചടങ്ങ്  നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. 

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സന്തോഷ് മാസ്റ്റർ, കൃഷി അസിസ്റ്റാൻ്റ് ഡയറക്ടർ ശ്രീമതി ദാന മുനീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ചേളന്നൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശിഹാനരാരപ്പൻ കണ്ടി,നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല,ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംങ്ങ്കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, സുനിൽകുമാർ ടി. കെ, മടവൂർ ഗ്രാമ പഞ്ചായത്ത് അരോഗ്യസ്റ്റാൻ്റിംങ്ങ് കമ്മിറ്റിചെയർപേഴ്സൺ ഷൈനി തായാട്ട്,

നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  ഉമ്മുസൽമ, ഷെറീന ഈങ്ങാപ്പാറ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേന്ദ്രനാഥ്,പി സി രവീന്ദ്രൻ, വി.ഇൽയാസ്, മനോജ് നടുക്കണ്ടി,നരിക്കുനി ഹയർസെക്കൻഡറി എസ് പി സി അധ്യാപകൻ ഇല്യാസ്,നരിക്കുനി കൃഷിഓഫീസ് അസിസ്റ്റാൻ്റ് ഷാജു, ഷെറീന, വിജിൽ ,ജാസ് സ്വാശ്രയ സംഘം കൺവീനർ ബേബി, നരിക്കുനി പാടം കാർഷികസമിതി കൺവീനർ ഹരിദാസൻ മാസ്റ്റർ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. കൃഷിയറുവുകളെ കുറിച്ച് പാരമ്പര്യ കർഷകൻ കെ സി കോയ നെൽവിത്ത് ശേഖരിക്കുന്നത് മുതൽ വിത്ത് മുളപ്പിക്കൽ,നിലം ഒരുക്കൽ,വളം ചേർക്കൽ അടക്കം വിവിധ ഘട്ടങ്ങൾ പ്രതിപാതിച്ച് എസ് പി സി വിദ്യാർത്ഥികൾക്ക് ഡെമോൺസ്ട്രേഷൻ ക്ലാസ് നൽകി. വാർഡിൽ നിലവിൽ തൊഴിലെടുക്കുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊലികളുടെ മികച്ച പ്രവർത്തനത്തിന് മുഴുവൻ തൊഴിലാളികൾക്കും 

 സി.കെ. സലീം വാർഡ് മെമ്പർ എന്ന നിലയിൽ സ്നേഹോപഹാരം ചടങ്ങിൽ വെച്ച്  നൽകി.

സ്പന്ദനം വാർഡ് മെമ്പർ സി.കെ. സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പന്ദനം ഭാരവാഹി രാജൻ എം കെ  സ്വാഗതവും രമേശ് കുമാർ പി.കെ നന്ദിയും പറഞ്ഞു ,