കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ നാൽപതാം വാർഷികാഘോഷം:


രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ നാൽപതാം വാർഷികാഘോഷം സമാപിച്ചു സമാപന സമ്മേളനം കേരള വനം വന്യജീവി വകുപ്പു മന്ത്രി ശ്രീ. ഏ.കെ. ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഒ.പി.കൃഷ്ണ ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജി, നരിക്കു നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, നൻമണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ വേണി മാണിക്കോണ്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പക്കണ്ടി, ജില്ലാപഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ്, ബ്ലോക്ക് മെമ്പർ കെ.മോഹനൻ, പഞ്ചായത്തംഗമായ ഷംന ടീച്ചർ, പ്രബിത കെ.കെ., പൂമംഗലത്ത് അബ്ദുറഹിമാൻ, സി.മാധവൻ, .കെ പി..അബ്ദുൾ സലാം,അശോകൻ പാറക്കണ്ടി, മണി. യു.പി., ഷാഹിർ കുട്ടമ്പൂർ, സി.പി.മധുസൂധനൻ, ബി.സി. കണാരൻ, കെ.കെ. വിശ്വംബരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ ഷജിൽ കുമാർ. യു. സ്വാ ഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ്.കെ. നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് തെളിയിച്ച അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആധരിച്ചു. ഹൈസ്കൂൾ, ഹയർ   വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, കണ്ണൂർ  സൗപർണ്ണിക അവതരിപ്പിച്ച നാട്ടരങ്ങ്  ഗാനമേള എന്നിവയും നടന്നു. തലേ ദിവസം നടന്ന സാംസ്കാരിക സമ്മേളം എം.കെ. രാഘവൻ. എം.പി. ഉൽഘാടനം ചെയ്തു. യു.പി.സ്കൂൾ വിദ്യാർത്ഥികൾ, പൂർച്ച  വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ ഷോ എന്നിവയും നടന്നു. സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, നാടൻ പാട്ട് ശിൽപശാല, ഭാഷാ ശിൽപശാല, പൂർവ്വവിദ്യാർത്ഥി സ കളുടെ വോളി മേള, നേതൃപരിശോധന ക്യാമ്പ്, ദക്ഷവിഭവ മേള എന്നിവയും നടന്നു.