അക്ഷര കൃസ്തുമസ് ,പുതുവത്സര ആഘോഷം ഇന്ന് (31/12/24):-

നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ (ഇന്ന്) ഡിസംബർ 31 ന് കൃസ്തുമസ് ,പുതുവത്സര ആഘോഷം നടക്കും ,ആഘോഷത്തോടനുബന്ധിച്ച് നരിക്കുനി ലുലു വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ രാവിലെ 10 മണി മുതൽ സൗജന്യ നേത്ര പരിശോധനയും ,തിമിര നിർണയ ക്യാമ്പും മംഗലശ്ശേരി ശാന്തകുമാർ സ്മാരക മന്ദിരത്തിൽ വെച്ചും , പാറന്നൂർ  മംഗലശ്ശേരി പറമ്പിൽ വെച്ച് വൈകുന്നേരം 6 മണിക്ക് സാംസ്ക്കാരിക സമ്മേളനം നടക്കും ,തുടർന്ന് വടേക്കണ്ടിത്താഴം അംഗനവാടി വിദ്യാർത്ഥികൾ ,കുടുംബശ്രീ ,സി ഡി എസ് ,നാട്ടുകാർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ,കരോക്കെ ഗാനമേളയും അങ്ങേറും ,