അക്ഷര കൃസ്തുമസ് ,പുതുവത്സര ആഘോഷം സമാപിച്ചു:-

നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ  നടന്ന കൃസ്തുമസ് ,പുതുവത്സര ആഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി ഉൽഘാടനം ചെയ്തു, അക്ഷര സെക്രട്ടറി പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ,ഒൻപതാം വാർഡ് മെമ്പറുമായ സി കെ സലീം മുഖ്യാതിഥിയായിരുന്നു ,മുൻ വാർഡ് മെമ്പർ വടേക്കണ്ടി അഹമ്മദ് മാസ്റ്റർ ,പി വിജയൻ മാസ്റ്റർ ,എം സർവ്വ മംഗള ,വി അപ്പു നായർ ,എ എം രാജൻ തുടങ്ങിയവർ സംസാരിച്ചു ,സ്വാഗത സംഘം ചെയർമാൻ കെ അൻസാർ സ്വാഗതവും ,അക്ഷര പ്രസിഡണ്ട് കെ നിബിൽ നന്ദിയും പറഞ്ഞു ,സംസ്ഥാന തലത്തിൽ ആർച്ചറി ചാമ്പ്യൻഷിപ്പ്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മംഗലശ്ശേരി അഭിരാം കൃഷ്ണനെ അനുമോദിച്ചു , ആഘോഷത്തോടനുബന്ധിച്ച്  മെഡിക്കൽ ക്യാമ്പും ,നരിക്കുനി ലുലു വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ  സൗജന്യ നേത്ര പരിശോധനയും ,തിമിര നിർണയ ക്യാമ്പും , വടേക്കണ്ടിത്താഴം അംഗനവാടി വിദ്യാർത്ഥികൾ ,കുടുംബശ്രീ ,സി ഡി എസ് ,നാട്ടുകാർ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ,കരോക്കെ ഗാനമേളയും അരങ്ങേറി ,

ഫോട്ടോ :-അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ  നടന്ന കൃസ്തുമസ് ,പുതുവത്സര ആഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി ഉൽഘാടനം ചെയ്യുന്നു ,

1-അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ  നടന്ന കൃസ്തുമസ് ,പുതുവത്സര ആഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സംസ്ഥാന തലത്തിൽ ആർച്ചറി ചാമ്പ്യൻഷിപ്പ്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മംഗലശ്ശേരി അഭിരാം കൃഷ്ണനെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി   ഉപഹാരം നൽകി അനുമോദിക്കുന്നു ,