**പാലക്കാ പറമ്പിൽ ഫൈസൽ ചികിത്സാ സഹായ കമ്മിറ്റി *പന്നിക്കോട്ടൂർ കുണ്ടായി* നരിക്കുനി ഗ്രാമപഞ്ചായത്ത് കുണ്ടായി പാലക്കാ പറമ്പിൽ ഫൈസൽ (46) ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിന് കരൾ മാറ്റിവെക്കണമെന്നതാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം. ചികിത്സക്കും കരൾ മാറ്റിവെക്കലിനും 35 ലക്ഷത്തിലധികം രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത് രോഗികളായ ഉപ്പയും ഉമ്മയും കൂടാതെ ഭാര്യയും രണ്ടു വിദ്യാർത്ഥികളായ കുട്ടികളും അടങ്ങിയ നിർധന കുടുംബത്തിന് ഇത്രയും വലിയ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സാധ്യമാവാത്തതിനാൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ചെയർമാനായും വി ബാബു കൺവീനറായും എൻ കെ മുഹമ്മദ് മുസ്‌ലിയാർ ട്രഷറായും ഒരു ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച പ്രവർത്തിച്ചുവരുന്നു ചികിത്സാ കമ്മിറ്റിയിലേക്ക് സുമനസ്കരായ വ്യക്തികളിൽ നിന്നും പരമാവധി സഹായം ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്കിൻറെ നരിക്കുനി ശാഖയിൽ ഫൈസലിന്റെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പരമാവധി സഹായം അഭ്യർത്ഥിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ ജൗഹർ പൂമംഗലം, കൺവീനർ വി ബാബു ,ട്രഷറർ എൻ കെ മുഹമ്മദ് മുസ്ലിയാർ വർക്കിംഗ് ചെയർമാൻ സി വി നാസർ ,കെപിസി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. ചികിത്സാ കമ്മിറ്റിയിലേക്ക് സഹായം അയക്കേണ്ട  

A/C NO: 67373572737

IFSC: SBIN0071096

ഗൂഗിൾ പേ നമ്പർ *9526644514*