മടവൂര്‍ ഹജ്ജ് പ്രാക്ടിക്കല്‍ പഠന ക്ലാസ് ഇന്ന് തുടങ്ങും. 

മടവൂര്‍, കഴിഞ്ഞ 26 വര്‍ഷമായി നടന്നുവരുന്ന മടവൂര്‍ ഹജ്ജ് പ്രാക്ടിക്കല്‍ പഠന ക്ലാസ് 2025 ജനുവരി 18, 19, 20 ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മടവൂര്‍ സി.എം സെന്ററില്‍ രാവിലെ 9.30 മുതല്‍ നടക്കും. സി.എം സെന്റര്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി ഉദ്ഘാടനം ചെയ്യും. കെ ആലിക്കുട്ടി ഫൈസി മടവൂര്‍ ക്ലാസിന് നേതൃത്വം നല്‍കും, ടി.കെ മുഹമ്മദ് ദാരിമി മടവൂര്‍, സയ്യിദ് ഖലീല്‍ സഖാഫി നീരോല്‍പാലം, എന്‍ അബൂബക്കര്‍ ഹാജി, ഹുസൈന്‍ മാസ്റ്റര്‍ 

ടി.കെ സൈനുദ്ദീന്‍, ശറഫുദ്ദീന്‍ സഖാഫി ഇരിവേരി, സാദിഖ് ഖുത്വുബി കൂറ്റമ്പാറ എന്നിവര്‍ സംബന്ധിക്കും സ്ഥാപന വിദ്യാര്‍ത്ഥികളുടെയും ഹാജിമാരുടെയും സാന്നിധ്യത്തില്‍ പ്രാക്ടിക്കല്‍ ക്ലാസ് നടക്കും. ബന്ധപ്പെടാന്‍ 9446169407, 7736713970