എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതല്‍ :-
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 14,191 ഒഴിവുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളില്‍ നടത്തും.
പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് മുതൽ വെബ്‌സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ നൂറ് മാര്‍ക്കുള്ള 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക.
പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. ഒഴിവുകളുടെ എണ്ണത്തിന്റെ ഏകദേശം പത്ത് മടങ്ങ് പേരെ മെയിന്‍ പരീക്ഷക്കായി തിരഞ്ഞെടുക്കും.
ക്ലര്‍ക്ക് മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കുള്ള 190 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ആകെ രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് പരീക്ഷ.

0 അഭിപ്രായങ്ങള്‍