കാക്കൂർ ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയം സ്ഥലം വാങ്ങൽ ജനകീയഫണ്ട് സമാഹരണം
കാക്കൂർ :
കാക്കൂരിന്റെ കായിക മേഖലയ്ക്ക് അഭിമാനമായി കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 7 ഏക്കർ സ്ഥലം വാങ്ങുന്നതിനായി പൊതുജനങ്ങളിൽ നിന്നും ഫണ്ട് സമാഹരിക്കുന്നതിനുള്ള സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ മുസ്തഫ കെ കെ നൽകി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ.കെ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കെ, ജില്ലാ പഞ്ചായത്ത് മെമ്പർരായ റസിയ തോട്ടായി, ഐ പി രാജേഷ്, വാർഡ് മെമ്പർ സിദ്ദിഖ് വാലത്തിൽ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീന, കെ വി മുരളീധരൻ, സി കൃഷ്ണൻ മാസ്റ്റർ, ഗണേശൻ കാക്കൂർ, ദാമോദരൻ ഏറാടി,എന്താ, ഇ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ സ്വാഗതവും, ദേവാനന്ദ് ചാലൂർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍