*ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം ; നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ എസ് ഇ ബി*




തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുത ചാർജില്‍ നേരിയ ആശ്വാസം. ഫെബ്രുവരി ഒന്നു മുതല്‍ യൂണിറ്റിന് 90 പൈസ നിരക്കില്‍ വൈദ്യുതി ചാർജ് കുറയുമെന്ന് കെ.എസ്.ഇ,.ബി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക. ഈ മാസം വരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്.


2024 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലില്‍ 9 പൈസ കുറയുന്നത്. അതേസമയം വൈദ്യുതി സർചാർജായി യൂണിറ്റിന് 10 പൈസ ഫെബ്രുവരിയിലും ഈടാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായത് കണക്കിലെടുത്താണിത്