ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന റെഡ് ചില്ലി ചേളന്നൂർ പദ്ധതിയുടെ ഹൈബ്രിഡ് തൈ വിതരണം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ബ്ലോക്ക് പ്രസിഡന്റ് കെപി സുനിൽ കുമാർ  ചേളന്നൂർ , കക്കോടി പഞ്ചായത്തുകളിൽ നിന്നും വന്ന  ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത് , സുജഅശോകൻ , ഷീന ചെറോത്ത്, ജൈസൽ , ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു