എഴുത്ത് കൂട്ടം -വായനക്കൂട്ടം ശില്പശാല നടത്തി 


നരിക്കുനി :പി സി പാലം എ യു പി സ്കൂളിൽ ബഡ്‌ഡിങ് റൈറ്ററേഴ്‌സ് എഴുത്ത് കൂട്ടം -വായനക്കൂട്ടം  ഏകദിന ശില്പശാല നടത്തി. പി ടി എ പ്രസിഡണ്ട് സിജി  കൊട്ടാരത്തിൽ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ ബിനോയ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ സി സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ ടി മുഹമ്മദ്‌ സാലിഹ് മാസ്റ്റർ ശില്പ ശാലക്ക് നേതൃത്വം നൽകി. രമേഷ് കുമാർ കാക്കൂർ, ശ്രുതി ടീച്ചർ, സൗമ്യ ടീച്ചർ, ജീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ്‌ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.