എം ടി അനുസ്മരണം 

നരിക്കുനി : പാലങ്ങാട് ഗ്രാമോദയ റീഡിങ് റൂം & ലൈബ്രറി എം ടി അനുസ്മരണം നടത്തി. പാലങ്ങാട് സേവാഗ്രാമിൽ നടന്ന പരിപാടി താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ പി സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഇ ശശീന്ദ്രദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമോദയ പ്രസിഡന്റ്‌ പി വത്സൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൌൺസിൽ അംഗം പി കെ കരുണൻ സംസാരിച്ചു.

സിദ്ദിഖ് കെ കെ സ്വാഗതവും സി മനോജ് നന്ദിയും പറഞ്ഞു.

എം ടി സിനിമകൾ പ്രദർശിപ്പിച്ചു.