നരിക്കുനി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം ,കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


19 02 2025:


നരിക്കുനി: - നരിക്കുനി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം ,പാലോളിത്താഴം , ഒടുവൻ കുന്ന് ,ആശാരി കുന്ന് ,പാലങ്ങാട് ,നെടിയ നാട് തുടങ്ങിയ സ്ഥലങ്ങളിൽ പന്നി ശല്യം രൂക്ഷമായിട്ട് മാസങ്ങളായി ,എന്നിട്ടും അധികൃതർ ഇതു വരെ നടപടിയെടുത്തിട്ടില്ല , കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  നരിക്കുനിയിൽ പാലങ്ങാട്ട്  വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. വീട്ടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാലാണ് അപകടമൊഴിവായത്.

വരാന്തയിൽ കയറി കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.