കുട്ടമ്പൂർ :-  തണ്ണികുണ്ടുങ്ങൽ ബാലൻ നായർ (79) അന്തരിച്ചു.

കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ  വൈസ് പ്രസിഡണ്ട്,

കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക മെമ്പർ, മുൻ മാനേജർ, മുൻ പ്രസിഡണ്ട്, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്,  പന്തീരാങ്കാവ് ബാങ്ക് സെക്രട്ടറി , കോഴിക്കോട് ജില്ലാ എംപ്ലോയീസ്  ആൻ്റ് പെൻഷനേഴ്സ്  സഹകരണ സംഘം  മുൻ പ്രസിഡണ്ട്  എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുട്ടമ്പൂർ  വായനശാലയുടെ സജീവ അംഗമായിരുന്നു. കാക്കൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക കലാരംഗത്ത്  നിറസാന്നിധ്യമായിരുന്നു.

 ഭാര്യ: വിലാസിനി (റിട്ട. പ്രധാനധ്യാപിക, കുട്ടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ ) മക്കൾ: വിപിൻദാസ് ( പന്തീരാങ്കാവ് സർവീസ് ബേങ്ക്),അരുൺ കുമാർ ( ജർമ്മനി) മരുമക്കൾ: അപർണ്ണ (എൻ.എസ്.എസ് കോളേജ് മഞ്ചേരി), സ്നേഹ (ഫെഡറൽ ബാങ്ക് കണ്ണൂർ) സഹോദരങ്ങൾ: പരേതരായ അച്ചുതൻ നായർ, നാരായണൻ നായർ, ഗോവിന്ദൻകുട്ടി നായർ

 സഞ്ചയനം ബുധനാഴ്ച