പകർച്ചവ്യാധിയുടെ ഭീതിയിൽ മലയോര ജനത:


  

കാക്കൂർ: പി.സി.പാലം അടുക്കൻ മലയുടെ മുകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അനധികൃത പന്നിഫാം നാടിൻറെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയാവുന്നു. 

പിസി പാലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് വർഷങ്ങളായി അനധികൃത പന്നിഫാം പ്രവർത്തിച്ചു വരുന്നത്. 

പന്നികളുടെ തീറ്റയ്ക്കായി കൊണ്ടുവരുന്ന അറവു മാലിന്യങ്ങളും ഹോട്ടൽ ഭക്ഷണാ വശിഷ്ടങ്ങളും അശാസ്ത്രീയമായ രീതിയിലാണ് നാളിതുവരെ ഫാം ഉടമ കൈകാര്യം ചെയ്തു വരുന്നത്, ഇതിൻറെ ദുരിതമനുഭവിക്കുന്നവരാവട്ടെ പരിസരവാസികളായ നാട്ടുകാരും. എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട 100 കണക്കിന് കുടുംബങ്ങളാണ് ഇതിൻറെ പരിസരപ്രദേശങ്ങളിൽ താമസിച്ചു വരുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ ആരാധനാ കേന്ദ്രങ്ങളും കാവുകളും ഇതിന് സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്.

കൂടാതെ മലയോര മേഖലയിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് നീരുറവകളെയും നീർച്ചാളുകളെയും ആണ്, അനധികൃത പന്നിഫാം കാരണം മണ്ണും ജലവും പൂർണമായും മലിനമായ അവസ്ഥയിലാണ് ഇപ്പോൾ 

ഇതിനെതിരെ നിരവധി തവണ നാട്ടുകാർ വാർഡ് മെമ്പർക്കും പഞ്ചായത്ത് അധികൃതർക്കും രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല ഗ്രാമസഭയിൽ തന്നെ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അറവു മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും കാക്കയും പരുന്ത്  മുതലായ വ കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ആരാധനാലയങ്ങളിലും കൊണ്ടിടുന്നത് പതിവായിട്ടുണ്ട്, പരാതി ഉന്നയിക്കുന്ന വരെ ഫാം ഉടമ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. 

പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ ആരോഗ്യ വിഭാഗവും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

കുടിവെള്ള സ്രോതസ്സുകൾ മലിനമായത് കാരണം പകർച്ചവ്യാധിയുടെ ഭീതിയിലാണ് നാട്ടുകാർ