കോറൽ ജൂബിലി നാളെ സമാപിക്കും


സി എം  സെന്റർ പാലിയേറ്റീവ് സമർപ്പണം ശ്രദ്ധേയമായി



നരിക്കുനി | മടവൂർ സി എം സെന്റർ കോറൽ ജൂബിലിയുടെ ഭാഗമായി കിടപ്പുരോഗികളുടെ ശുശ്രൂഷക്കും ആശ്വാസത്തിനും സഹായകരമാവും വിധത്തിൽ സംവിധാനിച്ച സി എം സെന്ററിന്റെ നൂതന സംരംഭമായ പാലിയേറ്റീവ് സെന്റർ സമൂഹത്തിന് സമർപ്പിച്ചു. 

ഇന്നലെ വൈകീട്ട് നാല് മണിക്ക് നടന്ന പാലിയേറ്റീവ് സമർപ്പണ സംഗമം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എം എൽ എ സ്വിച്ച് ഓൺ കർമം നടത്തി ഉദ്ഘാടനം ചെയ്തു. സി എം സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ ബാഖവി സന്ദേശ പ്രഭാഷണം നടത്തി. കെ അബ്ദുല്ല സഅദി, അഹ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി, എ പി നസ്തർ, ഖാസിം കുന്നത്ത്, കെ വി സുരേന്ദ്രൻ, വിപിൻ മടവൂർ, ശാഹുൽ ഹമീദ്, ഒ പി മുഹമ്മദ് മാസ്റ്റർ, ജലീൽ സഖാഫി തുടങ്ങിയവർ സംസാരിച്ചു. 


 വൈകീട്ട് ഏഴു മണിക്ക് നടന്ന മത പ്രഭാഷണ പരിപാടിയിൽ ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി ബാഖവി കത്തറമ്മൽ, ടി എ മുഹമ്മദ് അഹ്സനി, ടി കെ സിദ്ധീഖ്, ശറഫുദ്ധീൻ ഹാജി, റാശിദ് ഖുതുബി, എൻ പി ബശീർ സംസാരിച്ചു.


ഇന്ന് (ഞായറാഴ്ച ) രാവിലെ പത്ത് മണിക്ക് നടക്കുന്ന സ്റ്റുഡന്റ്സ് മീറ്റ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീർ അഹ്ദൽ കാസർകോട് അധ്യക്ഷത വഹിക്കും. മജീദ് കക്കാട് ആമുഖ ഭാഷണം നടത്തും. ശറഫുദ്ദീൻ അഞ്ചാം പീടിക മുഖ്യ പ്രഭാഷണം നടത്തും. ജി അബൂബക്കർ, അബ്ദുസ്സലാം വയനാട് പ്രസംഗിക്കും. ജുനൈദ് ഖുതുബി വിഷയാവതരണം നടത്തും. അലവി സഖാഫി കായലും മുനീർ സഖാഫി ഓർക്കാട്ടേരി, ശാദിൽ നൂറാനി, ശാഫി അഹ്സനി, പി കെ എം സഖാഫി മടവൂർ മുക്ക്,  ഫസൽ സഖാഫി, എ സി എസ് ശാഫി നിസാമി, ശംസുദ്ധീൻ പേരാമ്പ്ര, ടി കെ സി മുഹമ്മദ്, ഹാരിസ് കെ പി സി തുടങ്ങിയവർ സംബന്ധിക്കും.


വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രൊഫഷണൽ മീറ്റ് സംസ്ഥാന ഹജ്ജ് വഖഫ്  മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം അസ്ഹരി അധ്യക്ഷത വഹിക്കും. പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയാവും. എൻ അലി അബ്ദുല്ല, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, ഹുസൈൻ നീബാരി, ഡോ. നാസർ മാസ്റ്റർ, അഫ്സൽ കോളാരി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, ഡോ അബ്ദുല്ലക്കുട്ടി, പ്രൊ. ഉമറുൽ ഫാറൂഖ്, ഡോ. അബൂ ത്വാഹിർ തൃശ്ശൂർ, ഡോ. അബ്ദുറഹ്മാൻ കാവനൂർ, ഷാഫി പുൽപ്പറ്റ മുഹമ്മദ് മാസ്റ്റർ മാവൂർ മുഹമ്മദ് പാറന്നൂർ, യൂസഫ് ഹാജി പന്നൂർ, ഡോ. അജ്മൽ കെ വി ഡോ. അദ്നാൻ, ടി കെ സൈനുദ്ധീൻ, ജമാൽ മാസ്റ്റർ ഓമശ്ശേരി സംസാരിക്കും.

വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ മുഹമ്മദലി ബാഖവി എരുമക്കൊല്ലി പ്രാർത്ഥന നിർവഹിക്കും. സിപി ശാഫി സഖാഫിയുടെ അധ്യക്ഷതയിൽ എ പി അൻവർ സഖാഫി ഉദ്ഘാടനം ചെയ്യും. ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. മുല്ലക്കോയ തങ്ങൾ കോഴിക്കോട്, ശുക്കൂർ സഖാഫി വെണ്ണക്കോട്, ഓ എം ബഷീർ സഖാഫി ആശിഖ് ഖുതുബി പാലങ്ങാട്, മൊയ്തീൻ കോയ ഹാജി കരുവൻപൊയിൽ, അബ്ദുൽ കരീം സഖാഫി കൊയിലാണ്ടി, സഅദ് സഖാഫി മട്ടന്നൂർ സംബന്ധിക്കും.


നാളെ രാവിലെ 10 മണിക്ക്  നടക്കുന്ന ഖുതുബി സമ്മിറ്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യും. ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി, മുഹമ്മദ് ഖുതുബി ചെറുവണ്ണൂർ വിഷയാവതരണം നടത്തും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ശരീഅ സമ്മിറ്റ് കെ ആലിക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. ഗുരുവചനം സെഷനിൽ പി കെ അബ്ദുറഹ്മാൻ ബാഖവി സംസാരിക്കും. ടി കെ മുഹമ്മദ് ദാരിമി അനുസ്മരണ പ്രഭാഷണവും മുസ്തഫ സഖാഫി മരഞ്ചാട്ടി കോറൽ ജൂബിലി സന്ദേശ പ്രഭാഷണവും നടത്തും.  


തുടർന്ന് നടക്കുന്ന  ഇത്തിഹാദ് കോൺഫറൻസ് ഖാരിഅ് മഹ്‌മൂദ് ബറകാത്തി രാംപൂർ ഉദ്ഘാടനം ചെയ്യും. മുഫ്തി മുഹമ്മദ് ശരീഫ് നിസാമി രാജാപൂർ വിഷയാവതരണം നടത്തും. മാതിൻ അബ്ദുൽ ഹാമിദ് മുല്ല മുംബൈ, മുബശ്ശിർ ഖുതുബി ഉത്തർപ്രദേശ് സംസാരിക്കും.


മൂന്ന് മണിക്ക് നടക്കുന്ന മുഹിബ്ബ് സംഗമത്തിൽ സയ്യിദ് മുഹ്സിൻ തങ്ങൾ അവലം പ്രാർത്ഥന നിർവഹിക്കും. എ കെ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ ഉദ്ഘാടനം ചെയ്യും . സയ്യിദ് അബ്ദുല്ലത്തീഫ് അഹദൽ അവേലം സയ്യിദ്  ശിഹാബ് തങ്ങൾ തളീക്കര, സയ്യിദ് ഹുസൈൻ ഹൈദ്രൂസി, അബൂബക്കർ സഖാഫി വെണ്ണക്കോട്, പോക്കർ മുസ്ലിയാർ മില്ല്മുക്ക്, അഹമ്മദ് കുട്ടി ബാഖവി ബത്തേരി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇസ്മായിൽ സഖാഫി പെരുമണ്ണ, സി എം അബൂബക്കർ സഖാഫി മടവൂർ, സി കെ കെ മദനി നീലഗിരി തുടങ്ങിയവർ സംസാരിക്കും.


വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമാവും. കുമ്പോൽ  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും ടി കെ അബ്ദുറഹ്മാൻ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും. വയനാട് ഹസ്സൻ മുസ്ലിയാർ, ഹുസൈൻ സാരി കെ സി റോഡ്, സയ്യിദ് ത്വാഹാ സഖാഫി, പെരുമണ്ണ മുല്ലക്കോയ തങ്ങൾ, യു കെ മജീദ് മുസ്ലിയാർ, അബ്ദുറഷീദ് സൈനി കക്കിഞ്ച, സി എം ഇബ്രാഹിം സാഹിബ്, എ പി അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, ഡോ. അബൂബക്കർ, ഹുസൈൻ മാസ്റ്റർ കുന്നത്ത് തുടങ്ങിയവർ സംസാരിക്കും.

ഫോട്ടോ :-

മടവൂർ സി എം സെന്റർ പാലിയേറ്റീവ് സമർപ്പണ സംഗമം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു,