എൽ ഡി എഫിൻ്റെ  മനുഷ്യചങ്ങല മനുഷ്യമതിലായി :-


നരിക്കുനി : കുത്തഴിഞ്ഞ ഭരണം,

വഴിമുട്ടിയ വികസനം

നരിക്കുനിയെ നരകക്കുനിയാക്കാൻ ശ്രമിക്കുന്ന UDF ഗ്രാമപഞ്ചായത്ത് ദുർ ഭരണത്തിനെതിരെ എൽ ഡി എഫ് നരിക്കുനി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ആയിര കണക്കിന് എൽ ഡി എഫ് പ്രവർത്തകർ കണ്ണികളായി.


സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫ് കൺവീനർ വി സി ഷനോജ് സ്വാഗതം പറഞ്ഞു ഒ പി എം ഇഖ്ബാൽ അദ്ധ്യക്ഷനായി.

നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി.പി കെ ഇ ചന്ദ്രൻ, കെ എം രാധാകൃഷ്ണൻ,എൻ ബാലകൃഷ്ണൻ, എം ശിവാനന്ദൻ, മജീദ് മoത്തിൽ, കെ പി അബ്ദുസലാം, കെ കെ മിഥിലേഷ്, വി ബാബു, ആർ ഷിഹാന,സർജാസ് കുനിയിൽ എന്നിവർ പ്രസംഗിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം പി റുഖിയ ടീച്ചർ ചങ്ങലയുടെ ആദ്യ കണ്ണിയായി.സി പി എം നേതാവ് കെ പി മോഹനൻ അവസാന കണ്ണിയായി.